ഇന്ത്യ-യുഎസ് 8.2 കോടി ഡോളറിന്റെ മിസൈൽ കരാറിന് അനുമതി
Wednesday, August 4, 2021 12:39 AM IST
വാഷിംഗ്ടൺ ഡിസി: ഹാർപൂൺ കപ്പൽവേധ മിസൈലും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്കു നൽകുന്ന 8.2 കോടി ഡോളറിന്റെ കരാറിനു യുഎസ് അനുമതി നൽകി.
കരാറിന് പെന്റഗണിന്റെ ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ എജൻസി (ഡിഎസ്സിഎ) അനുമതി നൽകിയതായി തിങ്കളാഴ്ച യുഎസ് കോൺഗ്രസിനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി.
ഒരു ഹാർപൂൺ ജോയിന്റ് ടെസ്റ്റിംഗ് സെറ്റും മെയിന്റനൻസ് സംവിധാനവും സാങ്കേതിക സഹായവുമാണ് ഇന്ത്യ വാങ്ങുന്നത്.
ഇന്തോ-പസഫിക് മേഖലയിലും ദക്ഷിണ ചൈന മേഖലയിലും സമാധാനവും സാന്പത്തിക പുരോഗതിക്കുമുള്ള അമേരിക്കയുടെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് ഡിഎസ്സിഎ പ്രസ്താവനയിൽ അറിയിച്ചു.