പ്രതിഷേധക്കാരോട് അക്രമം പാടില്ല: താലിബാനോട് യുഎൻ
Saturday, September 11, 2021 10:55 PM IST
ജ​​​നീ​​​വ: പ്ര​​​തി​​​ഷേ​​​ധ​​​ത്തെ അ​​​ക്ര​​​മ​​​ത്തി​​​ലൂ​​​ടെ നേ​​​രി​​​ടു​​​ന്ന​​​ത് താ​​​ലി​​​ബാ​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ നേ​​​രി​​​ടാ​​​ൻ താ​​​ലി​​​ബാ​​​ൻ​​​കാ​​​ർ തോ​​​ക്കും വ​​​ടി​​​യും ചാ​​​ട്ട​​​യും പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വ​​​ക്താ​​​വ് ര​​​വീ​​​ണ ഷാം​​​ദ​​​സാ​​​നി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. താ​​​ലി​​​ബാ​​​ൻ​​​കാ​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് നാ​​​ലു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​രി​​​ച്ചു. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​ർ​​​ദി​​​ച്ച​​​തി​​​നെ​​​യും വ​​​ക്താ​​​വ് വി​​​മ​​​ർ​​​ശി​​​ച്ചു.


ഇ​​​തി​​​നി​​​ടെ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ 93 ശ​​​ത​​​മാ​​​നം ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​നു ഭ​​​ക്ഷ​​​ണ​​​മി​​​ല്ലെ​​​ന്ന് യു​​​എ​​​ന്നി​​​ന്‍റെ ലോ​​​ക​​​ഭ​​​ക്ഷ്യ​​​പ​​​ദ്ധ​​​തി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. മു​​​ഴു​​​വ​​​ൻ ജ​​​നവും മാ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം പ​​​ട്ടി​​​ണിയി​​​ലാ​​​കാം.

താലിബാൻ ഭരണം കു​​​ട്ടി​​​ക​​​ളു​​​ടെ, പ്ര​​​ത്യേ​​​കി​​​ച്ച് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലും പു​​​രോ​​​ഗ​​​തി​​​യി​​​ലും വ​​​ലി​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന് യു​​​ന​​​സ്കോ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.