അമറുള്ള സാലെയുടെ വസതിയിൽനിന്ന് ഡോളറും സ്വർണക്കട്ടികളും കണ്ടെത്തിയെന്നു താലിബാൻ
അമറുള്ള സാലെയുടെ വസതിയിൽനിന്ന്  ഡോളറും സ്വർണക്കട്ടികളും കണ്ടെത്തിയെന്നു താലിബാൻ
Tuesday, September 14, 2021 12:54 AM IST
കാ​​ബൂ​​ൾ: മു​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​മ​​റു​​ള്ള സാ​​ലെ​​യു​​ടെ വ​​സ​​തി​​യി​​ൽ​​നി​​ന്ന് 60 ല​​ക്ഷം ഡോ​​ള​​റും 15 സ്വ​​ർ​​ണ​​ക്ക​​ട്ടി​​ക​​ളും ക​​ണ്ടെ​​ത്തി​​യെ​​ന്നു താ​​ലി​​ബാ​​ൻ. പ​​ഞ്ച്ശീ​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ താ​​ലി​​ബാ​​ൻ​​വി​​രു​​ദ്ധ പോ​​രാ​​ട്ട​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കിയ​​ത് അ​​മ​​റു​​ള്ള സാ​​ലെ​​യും അ​​ഹ​​മ്മ​​ദ് മ​​സൂ​​ദു​​മാ​​ണ്.


അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന അ​​ഷ​​റ​​ഫ് ഗ​​നി രാ​​ജ്യം വി​​ട്ട​​തോ​​ടെ അ​​മ​​റു​​ള്ള സാ​​ലെ സ്വ​​യം പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. പ​​ഞ്ച്ശീ​​ർ താ​​ഴ്‌​​വ​​ര താ​​ലി​​ബാ​​ൻ കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ അ​​മ​​റു​​ള്ള സാ​​ലെ അ​​യ​​ൽ​​രാ​​ജ്യ​​മാ​​യ താ​​ജി​​ക്കി​​സ്ഥാ​​നി​​ലേ​​ക്കു ര​​ക്ഷ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.