യുകെയിൽ അടുത്തയാഴ്ച മുതൽ ബൂസ്റ്റർ ഡോസ്
Tuesday, September 14, 2021 11:48 PM IST
ലണ്ടൻ: അന്പതു വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) നൽകണമെന്ന വിദഗ്ധസമിതിയുടെ ശിപാർശ അംഗീകരിച്ചതായും അടുത്തയാഴ്ച മുതൽ വാക്സിൻ നൽകുമെന്നും യുകെ ആരോഗ്യ സെക്രട്ടറി സജീദ് ജാവിദ് യുകെ പാർലമെന്റിൽ പറഞ്ഞു.
ശൈത്യകാലത്ത് കോവിഡിനെ നേരിടാനുള്ള സർക്കാരിന്റെ പദ്ധതികൾ സംബന്ധിച്ച റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്തു വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈസർ-ബയോൺടെക്, മോഡേണ വാക്സിനുകളാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്.