വെടിവയ്പ്; താലിബാൻകാരടക്കം മൂന്നു മരണം
Thursday, September 23, 2021 12:39 AM IST
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ വെടിവയ്പിൽ രണ്ടു താലിബാൻ ഭീകരരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. ഇവിടുത്തെ ചെക്പോയിന്റിൽ ഓട്ടോയിലെത്തിയ അജ്ഞാത തോക്കുധാരികളാണു വെടിയുതിർത്തത്.
ആക്രമണം നേരിട്ടതായി താലിബാൻ സ്ഥിരീകരിച്ചെങ്കിലും മരിച്ചത് സിവിലിയന്മാരാണെന്നാണു പറഞ്ഞത്.
ജലാലാബാദ് ഉൾപ്പെടുന്ന നംഗാർഹർ പ്രവിശ്യ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കു സ്വാധീനമുള്ളയിടമാണ്.