സൊമാലിയയിൽ സ്ഫോടനം; എട്ടു മരണം
Saturday, September 25, 2021 11:01 PM IST
മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലെ ചെക് പോയിന്റിലുണ്ടായ ചാവേർ കാർബോംബ് ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ഒന്പതു പേർക്കു പരിക്കേറ്റു. അൽഖ്വയ്ദയുമായി ബന്ധമുള്ള അൽഷബാബ് ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെക്പോയിന്റിലേക്ക് ഒാടിച്ചുകയറ്റുകയായിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും മൊഗാദിഷുവിലെ വിമാനത്താവളത്തിലേക്കു പോകാനും വരാനും ഉപയോഗിക്കുന്ന വഴിയിലാണ് ഈ ചെക്പോയിന്റ്.