മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം: മോദി, ബൈഡൻ
Saturday, September 25, 2021 11:01 PM IST
വാഷിംഗ്ടൺ ഡിസി: മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. ഇരുവരും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പട്ടാളത്തിനെതിരേ പ്രതിഷേധിക്കുന്നവരെ അക്രമം ഉപയോഗിച്ചു നേരിടുന്നത് അവസാനിപ്പിക്കണമെന്നും പട്ടാളം തടവിലാക്കിയ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്നും മോദിയും ബൈഡനും ആവശ്യപ്പെട്ടു.