അഫ്ഗാന് വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കു ബ്രിട്ടന് അഭയം നല്‍കും
Monday, October 11, 2021 12:37 AM IST
ലണ്ടന്‍: താലിബാന് ഭീകരര്‍ ഭരണം പിടിച്ചതോടെ അഫ്ഗാനിസ്ഥാനില്‍നിന്നു പലായനം ചെയ്ത യൂത്ത് വനിതാ ഫുട്ബോള്‍ കളിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ബ്രിട്ടന് അഭയം നല്‍കും. 13 - 19 വയസ് പ്രായമുള്ള 35 പേരാണ് പാക്കിസ്ഥാനിലെ ഹോട്ടലില്‍ ആഴ്ചകളായി താമസിക്കുന്നത്. ഇവരുടെ താത്കാലിക വീസക്കാലാവധി ഇന്നു തീരും. ഏതെങ്കിലും രാജ്യക്കാര്‍ സ്വീകരിക്കാനില്ലെങ്കില് അഫ്ഗാനിസ്ഥാനിലേക്കു മടങ്ങേണ്ട അവസ്ഥയിലായിരുന്നു ഇവര്‍.
ലീഡ്സ് യുണൈറ്റഡ്, ചെൽസി തുടങ്ങിയ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകൾ അഫ്ഗാൻ വനിതാ താരങ്ങൾക്ക് പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.