ഇറാക്ക് തെരഞ്ഞെടുപ്പ്; മുക്‌തദ അൽസദറിന്‍റെ പാർട്ടിക്കു വിജയം
ഇറാക്ക് തെരഞ്ഞെടുപ്പ്; മുക്‌തദ അൽസദറിന്‍റെ പാർട്ടിക്കു വിജയം
Tuesday, October 12, 2021 11:20 PM IST
ബാ​​​​​​ഗ്ദാ​​​​​​ദ്: ഇ​​​​​​റ​​​​​​ക്ക് പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ലേ​​​​​​ക്ക് ന​​​​​​ട​​​​​​ന്ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഷി​​​​​​യാ മ​​​​​​ത​​​​​​പ​​​​​​ണ്ഡി​​​​​​ത​​​​​​ൻ മു​​​​​​ക്‌​​​​​​ത​​​​​​ദ അ​​​​​​ൽ​​​​​​സ​​​​​​ദ​​​​​​റി​​​​​​ന്‍റെ പാ​​​​​​ർ​​​​​​ട്ടി കൂ​​​​​​ടു​​​​​​ത​​​​​​ൽ സീ​​​​​​റ്റു​​​​​​ക​​​​​​ൾ നേ​​​​ടി​​​​യ​​​​താ​​​​യി പ്രാ​​ഥ​​​​മി​​​​ക​​​​ഫ​​​​ലം.

മു​​​​​​ൻ​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി നൗ​​​​​​രി അ​​​​​​ൽ-​​​​​​മാ​​​​​​ലി​​​​​​ക്കി​​​​​​യു​​​​​​ടെ പാ​​​​​​ർ​​​​​​ട്ടി മൂ​​​​​ന്നാം സ്ഥാ​​​​​​നം നേ​​​​​​ടി. പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സ്പീ​​​​​ക്ക​​​​​ർ മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ൽ ഹാ​​​​​ൽ​​​​​ബോ​​​​​സി​​​​​സി​​​​​ന്‍റെ പാ​​​​​ർ​​​​​ട്ടി​​​​​ക്കാ​​​​​ണു ര​​​​​ണ്ടാം സ്ഥാ​​​​​നം.

2003 ലെ ​​​​​​യു​​​​​​എ​​​​​​സ് സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കു​​​​​​ശേ​​​​​​ഷം ഇ​​​​​​റാ​​​​​​ക്കി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ ഷി​​​​​​യ​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​ണു മേ​​​​​​ൽ​​​​​​ക്കൈ. യു​​​​​​എ​​​​​​സ് വ​​​​​​ധി​​​​​​ച്ച സ​​​​​​ദാം ഹു​​​​​​സൈ​​​​​​ൻ സു​​​​​​ന്നി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു.


329 പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് സീ​​​​​​റ്റി​​​​​​ലേ​​​​​​ക്കു ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച ന​​​​​​ട​​​​​​ന്ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ സ​​​​​​ദ​​​​​​റി​​​​​​ന്‍റെ പാ​​​​​​ർ​​​​​​ട്ടി 70 സീ​​​​​​റ്റു​​​​​​ക​​​​​​ൾ നേ​​​​​​ടി. വ​​​​​​രു​​​​​​ന്ന ​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ൽ സ​​​​​​ദ​​​​​​റി​​​​​​ന്‍റെ പാ​​​​​​ർ​​​​​​ട്ടി നി​​​​​​ർ​​​​​​ണാ​​​​​​യ​​​​ക ശ​​​​​​ക്തി​​​​​​യാ​​​​​​കു​​​​​​ം.​​​​​കു​​​​​ർ​​​​​ദി​​​​​ഷ് പാ​​​​​ർ​​​​​ട്ടി 61 സീ​​റ്റും കു​​​​​ർ​​​​​ദി​​​​​സാ​​​​​ൻ ഡെ​​​​​മോ​​​​​ക്രാ​​​​​റ്റി​​​​​ക് പാ​​​​​ർ​​​​​ട്ടി 32 സീ​​​​​റ്റും നേ​​​​​ടി. ഹാ​​​​​ൽ​​​​​ബോ​​​​​സി​​​​​സി​​​​​ന്‍റെ പാ​​​​​ർ​​​​​ട്ടി 38 ഉം ​​​​​മാ​​​​​ലി​​​​​ക്കി​​​​​ന്‍റെ പാ​​​​​ർ​​​​​ട്ടി 37 ഉം ​​​​​സീ​​​​​റ്റ് നേ​​​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.