യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 29 ന് ഫ്രാൻസിസ് മാർപാപ്പയെ കാണും
Friday, October 15, 2021 11:52 PM IST
വാഷിംഗ്ടൺ: ആഗോള ഉച്ചകോടിക്കായി യൂറോപ്പിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
29 നാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. കോവിഡ്-19, കാലാവസ്ഥാ വ്യതിയാനം, അശരണർക്കുള്ള പരിചരണം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ആശയവിനിമയം നടത്തുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്കി പ്രസ്താവനയിൽ പറഞ്ഞു. മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ യുഎസ് പ്രഥമവനിത ജിൽ ബൈഡനും ഉണ്ടാകും. ഇറ്റലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലും ജോ ബൈഡൻ പങ്കെടുക്കുന്നുണ്ട്.