അലബാമയിൽ വെടിവയ്പ്; നാലുപേർക്കു പരിക്ക്
Saturday, October 16, 2021 10:22 PM IST
അലബാമ: യുഎസിലെ അലബാമയിൽ വെടിവയ്പിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റു. മൊബൈൽ നഗരത്തിലെ ഫുട്ബോൾ മത്സരം നടന്ന സ്റ്റേഡിയത്തിനടുത്താണ് വെടിവയ്പുണ്ടായത്.
പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നു മൊബൈൽ പോലീസ് മേധാവി പോൾ പ്രൈൻ അറിയിച്ചു. വെടിവയ്പിനെത്തുടർന്നു ഫുട്ബോൾ മത്സരം നിർത്തിവച്ചു. അക്രമിക്കായി തെരച്ചിൽ തുടരുകയാണ്.
അക്രമികളെന്നു സംശയിക്കുന്നവർ വെള്ള സെഡാൻ കാറിലാണു രക്ഷപ്പെട്ടതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.