നൈജീരിയയിൽ 43 പേരെ കൊള്ളക്കാർ വധിച്ചു
നൈജീരിയയിൽ 43 പേരെ കൊള്ളക്കാർ വധിച്ചു
Thursday, October 21, 2021 1:37 AM IST
മെ​​​യ്ദു​​​ഗു​​​രി: വ​​​ട​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ കൊ​​​ള്ള​​​ക്കാ​​​ർ 43 പേ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന​​​താ​​​യി സ​​​ർ​​​ക്കാ​​​ർ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. 60 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

സോ​​​കോ​​​ട്ടോ സം​​​സ്ഥാ​​​ന​​​ത്തെ ഗോ​​​റോ​​​ണി​​​യോ പ​​​ട്ട​​​ണ​​​ത്തി​​​ലു​​​ള്ള ആ​​​ഴ്ച​​ച്ച​​​ന്ത​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച തു​​​ട​​​ങ്ങി​​​യ വെ​​​ടി​​​വ​​​യ്പ് തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ച​​​വ​​​രെ നീ​​​ണ്ടു. മാ​​​ർ​​​ക്ക​​​റ്റ് വ​​​ള​​​ഞ്ഞ കൊ​​​ള്ള​​​ക്കാ​​​ർ ക​​​ണ്ണി​​​ൽ ക​​​ണ്ട​​​വ​​​രെ​​യെ​​ല്ലാം വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


കൊ​​​ള്ള​​​ക്കാ​​​രു​​​ടെ നാ​​​ശം അ​​​ടു​​​ത്ത​​​താ​​​യി നൈ​​​ജീ​​​രി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ബു​​​ഹാ​​​രി പ്ര​​​തി​​​ക​​​രി​​​ച്ചു. കൊ​​​ള്ള​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നീ​​ക്കം കൂ​​​ടു​​​തൽ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.