പാക് വിദേശകാര്യമന്ത്രി കാബൂളിൽ
Friday, October 22, 2021 1:27 AM IST
കാബൂൾ: പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്്മൂദ് ഖുറേഷി ഇന്നലെ കാബൂളിലെത്തി താലിബാൻ ഭരണകൂടവുമായി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ചയെന്ന് ഖുറേഷിയുടെ ഓഫീസ് അറിയിച്ചു.
കാലാവധി തീരുന്ന ഐഎസ്ഐ മേധാവി ലഫ്. ജനറൽ ഫൈസ് ഹമീദും ഖുറേഷിക്കൊപ്പമുണ്ടായിരുന്നു. താലിബാൻ ഭീകര നേതൃത്വത്തിൽ പാക്കിസ്ഥാനു ശക്തമായ സ്വാധീനമുണ്ട്.