ഹിന്ദുക്കൾക്കെതിരായ ആക്രമണം; ബംഗ്ലാദേശിൽ 683 പേർ അറസ്റ്റിൽ
Monday, October 25, 2021 11:36 PM IST
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുവിഭാഗങ്ങൾക്കെതിരേ ആക്രമണമുണ്ടായ സംഭവത്തിൽ 23,911 പേർ ആരോപണവിധേയർ. 16 ജില്ലകളിലായി രജിസ്റ്റർ ചെയ്ത 85 കേസുകളിലായി 683 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തു.
ബിഎൻപി ജമാഅത്ത്, ഛത്ര ലീഗ് എന്നീ സംഘടനകളുടെ നേതാക്കളും പ്രവർത്തകരുമാണ് അറസ്റ്റിലായവരിൽ അധികവും. ചന്ദ്പുർ, നവ്ഖാലി, രംഗ്പുർ, ചിറ്റഗോംഗ്, ഫെനി എന്നിവിടങ്ങളിലാണു പ്രധാനമായും ന്യൂനപക്ഷത്തിനെതിരേ ആക്രമണങ്ങളുണ്ടായത്.