ഇറാക്കി അഭയാർഥികൾ ബെലാറൂസിൽനിന്നു മടങ്ങിത്തുടങ്ങി
Thursday, November 18, 2021 11:57 PM IST
മിൻസ്ക്: പോളണ്ട് വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കു കടക്കാനായി ബെലാറൂസ് അതിർത്തിയിൽ തന്പടിച്ച അഭയാർഥികളിൽ 400 പേർ ഇന്നലെ പ്രത്യേകവിമാനം വഴി ഇറാക്കിലേക്കു മടങ്ങി.
പോളണ്ടും ബെലാറൂസും തമ്മിൽ സംഘർഷത്തിന്റെ വക്കിലെത്തിയ പശ്ചാത്തലത്തിൽ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാൻ ഇറാക്കി അധികൃതർ നടപടി എടുക്കുകയായിരുന്നു. കൂടുതൽ അഭയാർഥികൾ മടങ്ങാൻ തയാറായാൽ ഒരുവിമാനം കൂടി അയയ്ക്കുമെന്ന് റഷ്യയിലെ ഇറാക്കി കോൺസൽ മജീദ് അൽ ഖിനാലി അറിയിച്ചു.
യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയതിനു മറുപടിയായി ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടൽ ലൂക്കാഷെങ്കോ ആയിരക്കണക്കിന് അഭയാർഥികളെ പോളിഷ് അതിർത്തിയിലെത്തിച്ചെന്നാണ് ആരോപണം. ഇവരെ തടയാനായി പോളണ്ട് അതിർത്തി അടച്ച് സൈനികരെ വിന്യസിച്ചു. വിഷയത്തിൽ യൂറോപ്യൻ യൂണിയനും നാറ്റോയും പോളണ്ടിനൊപ്പമുണ്ട്.