ഹിന്ദു ബാലനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Sunday, November 21, 2021 12:10 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പതിനൊന്നു വയസുള്ള ഹിന്ദു ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കഴുത്തു ഞെരിച്ചു കൊന്നു. ഖൈർപുർമിർ മേഖലയിലാണു സംഭവം.
വെള്ളിയാഴ്ച ഗുരുനാനാക് ജയന്തി ആഘോഷത്തിനിടെ കാണാതായ ബാലന്റെ മൃതദേഹം പിറ്റേന്ന് ആളൊഴിഞ്ഞ വീട്ടിൽനിന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായെന്നും ഒരാൾ കുറ്റം സമ്മതിച്ചുവെന്നും പോലീസ് പറഞ്ഞു.