അമേരിക്കയിൽ ക്രിസ്മസ് റാലിയിലേക്കു വാഹനം ഇടിച്ചുകയറി; അഞ്ചു പേർ കൊല്ലപ്പെട്ടു
അമേരിക്കയിൽ ക്രിസ്മസ് റാലിയിലേക്കു വാഹനം  ഇടിച്ചുകയറി; അഞ്ചു പേർ കൊല്ലപ്പെട്ടു
Tuesday, November 23, 2021 12:46 AM IST
വോ​​ക്കേ​​ഷ(​​​​​​യു​​​​​​എ​​​​​​സ്): അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ വി​​​​​​സ്കോൺ​​​​​​സി​​​​​​നി​​​​​​ലെ മി​​​​​​ൽ​​​​​​വോ​​​​​​ക്കി​​​​​​യി​​​​​​ൽ ക്രി​​​​​​സ്മ​​​​​​സ് റാ ലിയിലേക്ക് കാർ ഇ​​​​​​ടി​​​​​​ച്ചു​​​​​​ക​​​​​​യ​​റി.​​ അ​​ഞ്ചു പേ​​​​​​ർ കൊ​​ല്ല​​പ്പെ‌​​ട്ടു. ബാ​​​​​​രി​​​​​​ക്കേ​​​​​​ഡ് ത​​​​​​ക​​​​​​ർ​​​​​​ത്ത വാ​​​​​​ഹ​​​​​​നം മു​​​​​​തി​​​​​​ർ​​​​​​ന്ന​​​​​​വ​​​​രും കു​​​​​​ട്ടി​​​​​​ക​​​​​​ളും അ​​​​​​ട​​​​​​ക്കം 20 പേ​​​​​​രെ ഇ​​​​​​ടി​​​​​​ച്ച​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു. മരണസംഖ്യ ഉയർന്ന േക്കാമെന്ന് വോ​​ക്കേ​​ഷാ പോ​​​​​​ലീ​​​​​​സ് മേ​​​​​​ധാ​​​​​​വി ഡാ​​​​​​ൻ തോം​​പ്‌​​​​​​സ​​​​​​ൺ അറിയിച്ചു.

അ​​​​​​പ​​​​​​ക​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കി​​​​​​യ എ​​​​​​സ്‌​​​​​​യു​​​​​​വി​​​​​​ ഡ്രൈ​​​​​​വ​​​​​​റെ ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്തു. ഡാ​​​റെ​​​ൽ എ​​​ഡ്വേ​​​ർ​​​ഡ് ബ്രൂ​​​ക്സ് ജൂ​​​ണി​​​യ​​​ർ എ​​​ന്ന ആ​​​ഫ്രി​​​ക്ക​​​ൻ-അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​നെ​​​യാ​​​ണു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.


കൊടുംകുറ്റവാളിയായ ഇ​​​യാ​​​ൾ ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പാ​​​ണ് ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. സാ​​​​​​ന്താ​​​​​​ക്ലോ​​​​​​സ് വേ​​​​ഷ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ബാ​​​​​​ൻ​​​​​​ഡ് സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ഇ​​​​​​ട​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​ണു വാ​​​​​​ഹ​​​​​​നം ഇ​​​​​​ടി​​​​​​ച്ചു ക​​​​​​യ​​റ്റി​​​​​​യ​​​​​​ത്. ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണോ​​യെ​​ന്ന് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

വോ​​ക്കേ​​ഷ കത്തോ​​​​​​ലി​​​​​​ക്ക സ്കൂ​​ളി​​ലെ കു​​​​​​ട്ടി​​​​​​ക​​​​​​ൾ, ഒ​​​​​​രു ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ വൈ​​​​​​ദി​​​​​​ക​​​​​​ൻ, ഒ​​​​​​ന്നി​​​​​​ലേ​​​​​​റെ ഇ​​​​​​ട​​​​​​വ​​​​​​കക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള​​​​​​വ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റ​​​​​​താ​​​​​​യി മി​​​​​​ൽ​​​​​​വോ​​​​​​ക്കി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത വ​​​​​​ക്താ​​​​​​വ് സാ​​​​​​ന്ദ്ര പീ​​റ്റേ​​ഴ്​​​​​​സ​​​​​​ൺ പ​​​​​​റ​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.