പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഗദ്ദാഫിയുടെ മകനെ അയോഗ്യനാക്കി
Thursday, November 25, 2021 11:39 PM IST
ബൻഗാസി: ലിബിയൻ മുൻ ഏകാധിപതി അന്തരിച്ച മുവമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി.
അയോഗ്യരാക്കപ്പെട്ട സ്ഥാനാർഥികളുടെ പട്ടികയിൽ സെയ്ഫിന്റെ പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.
ഇതിനെതിരേ ഇയാൾ വരുംദിവസങ്ങളിൽ കോടതിയെ സമീപിച്ചേക്കും. 2011ലെ ലിബിയൻ ആഭ്യന്തരസംഘർഷകാലത്ത് പ്രതിഷേധക്കാർക്കെതിരേ അതിക്രമം നടത്തിയതിന് സെയ്ഫിനെ 2015ൽ ട്രിപ്പോളി കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഡിസംബർ 24ന് ലിബിയയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും.