യുഎസിൽ വെടിവയ്പ്; മൂന്നു മരണം
Sunday, November 28, 2021 12:46 AM IST
വാഷിംഗ്ടൺ: യുഎസിലെ ടെന്നസിയിൽ അപ്പാർട്ട്മെന്റിലുണ്ടായ വെടിവയ്പിൽ മൂന്നു യുവാക്കൾ മരിച്ചു. നാലുപേർക്കു പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
ടെന്നസിയിലെ നാഷ്വില്ലയിലുള്ള തോർബെറ്റ് സെന്റ് അപ്പാർട്ട്മെന്റിൽ പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. അപകടസ്ഥലത്തുനിന്നു രണ്ട് തോക്കുകൾ കണ്ടെത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.