യുഗാണ്ടയുടെ വിമാനത്താവളം കൈക്കലാക്കാൻ ചൈന
Monday, November 29, 2021 12:50 AM IST
കംപാല: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുഗാണ്ടയുടെ ഏക വിമാനത്താവളം കൈക്കലാക്കാൻ ചൈന നീക്കം തുടങ്ങി. എന്റബെ അന്താരാഷ്ട്ര വിമാനത്താവളം വിപുലീകരിക്കുന്നതിനുവേണ്ടി 2015ൽ യോരി മുസിവേനി സർക്കാർ 20 കോടി ഡോളർ ചൈനയുടെ എക്സ്പോർട് ഇംപോർട്ട്(എക്സിം) ബാങ്കിൽനിന്നു വായ്പയെടുത്തിരുന്നു.
വായ്പാ തിരിച്ചടവ് മുടങ്ങിയാൽ വിമാനത്താവളം ചൈനയുടെ നിയന്ത്രണത്തിലാക്കാൻ വായ്പാ രേഖയിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന ആവശ്യം ചൈന അംഗീകരിച്ചിട്ടില്ല.