നൈജറിൽ ആക്രമണം: 29 ഭടന്മാർ കൊല്ലപ്പെട്ടു
Monday, December 6, 2021 12:54 AM IST
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജറിൽ അന്താരാഷ്ട്ര സൈനിക താവളത്തിനുനേർക്കുണ്ടായ ആക്രമണത്തിൽ 29 ഭടന്മാർ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയിൽ 79 അക്രമികളും കൊല്ലപ്പെട്ടു.
മൗറിത്താനിയ, നൈജർ, ചാഡ്, മാലി, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽനിന്നുള്ള ജി5 സംയുക്ത സൈന്യത്തിന്റെ തില്ലാബേരിയിലുള്ള താവളത്തിലാണ് ആക്രമണമുണ്ടായത്. ബൈക്കുകളിലെത്തിയ നൂറുകണക്കിന് ആയുധധാരികളാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം മാലിയിൽ തീവ്രവാദികൾ ഒരു ബസ് ആക്രമിച്ചു ചുട്ടെരിച്ച് 31 പേരെ വധിച്ചിരുന്നു. ഇന്നലെ മാലിയിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഭീകരർ സ്ഫോടനം നടത്തി. ആളപായമില്ല.