നാസയുടെ അസ്ട്രനോട്ട് പരിശീലനത്തിന് അനിൽ മേനോൻ
നാസയുടെ അസ്ട്രനോട്ട് പരിശീലനത്തിന് അനിൽ മേനോൻ
Wednesday, December 8, 2021 12:16 AM IST
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി വേ​രു​ക​ളു​ള്ള അ​നി​ൽ മേ​നോ​ൻ യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക(​അ​സ്ട്ര​നോ​ട്ട്) പ​രീ​ശീ​ല​ന​ത്തി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നാ​ല്പ​ത്ത​ഞ്ചു​കാ​ര​നാ​യ ഇ​ദ്ദേ​ഹം ഡോ​ക്ട​റും യു​എ​സ് വ്യോ​മ​സേ​ന​യി​ൽ ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ലു​മാ​ണ്. ശ​ങ്ക​ര​ൻ മേ​നോ​ന്‍റെ​യും യു​ക്രെ​യ്ൻ വം​ശ​ജ ലി​സോ സ​മോ​ല​ങ്ക​യു​ടെയും മ​ക​നാ​ണ്. മി​ന്ന​സോ​ട്ട​യി​ലെ മി​നി​യാ​പോ​ളീ​സ് ആ​ണു സ്വ​ദേ​ശം.

അ​നി​ൽ മേ​നോ​ൻ അ​ട​ക്കം പ​ത്തു പേ​രെ​യാ​ണ് നാ​സ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജ​നു​വ​രി​മു​ത​ലു​ള്ള ര​ണ്ടു​വ​ർ​ഷ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം നാ​സ​യു​ടെ​യും അ​മേ​രി​ക്ക​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ​യും ഭാ​വി ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ലും ഗ​വേ​ഷ​ണ​പ​ദ്ധ​തി​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​കും.


അ​നി​ല്‍ മേ​നോ​ന്‍ നേ​ര​ത്തെ ഇ​ലോ​ൺ മ​ക്സി​ന്‍റെ സ്പേ​സ് എ​ക്സ് ക​ന്പ​നി​യു​ടെ ബ​ഹി​രാ​കാ​ശ​യാ​ത്രാ പ​ദ്ധ​തി​യി​ൽ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഹാ​ർ​വ​ഡ്, സ്റ്റാ​ൻ​ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലാ​യി​രു​ന്നു ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം. സ്‌​പേ​സ് എ​ക്‌​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ന്നാ മേ​നോ​ന്‍ ആ​ണ് ഭാ​ര്യ. ര​ണ്ട് മ​ക്ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.