ബൈബിൾ സത്യവിരുദ്ധമെന്നു പ്രസംഗിച്ച മുസ്ലിം പുരോഹിതന് അഞ്ചു മാസം തടവ്
Monday, January 17, 2022 11:41 PM IST
ജക്കാർത്ത: ബൈബിൾ സത്യവിരുദ്ധമെന്നും കെട്ടച്ചമച്ചതെന്നും പ്രസംഗിച്ച ഇന്തോനേഷ്യയിലെ മുസ് ലിം പുരോഹിതന് അഞ്ചു മാസം തടവും 3600 ഡോളർ പിഴയും. മുഹമ്മദ് യഹ്യ വലോനി(51)യെയാണു ശിക്ഷിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സൗത്ത് ജക്കാർത്ത കോടതി ജനുവരി 11നാണു വിധി പ്രഖ്യാപനം നടത്തിയത്. ക്രിസ്തുമതത്തിൽനിന്ന് ഇസ്ലാം മതത്തിൽ ചേർന്നയാളാണ് വലോനി.
അതേസമയം, വലോനിക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് കത്തോലിക്കാ നേതാവും അഭിഭാഷക സംഘടനാ ചെയർമാനുമായി പെട്രസ് സെലസ്റ്റിനസ് കുറ്റപ്പെടുത്തി. മതനിന്ദയ്ക്ക് അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണെന്ന് സെലസ്റ്റിനസ് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് മുതൽ റിമാൻഡിലുള്ള വലോനിക്ക് അധികം താമസിയാതെ പുറത്തിറങ്ങാനാകും.