ആന്ദ്രെ ലിയോണ്‍ ടള്ളി അന്തരിച്ചു
Thursday, January 20, 2022 12:22 AM IST
ന്യൂയോർക്ക്: പ്രശസ്ത ഫാഷൻ മാസികയായ വോഗിന്റെ മുൻ ക്രിയേറ്റീവ് ഡയറക്ടറും എഡിറ്റർ ഇൻ ചാർജുമായിരുന്ന ആന്ദ്രെ ലിയോണ്‍ ടള്ളി (73) അന്തരിച്ചു. ന്യൂയോർക്കിലായിരുന്നു അന്ത്യം.
വാഷിംഗ്ടണ്‍ ഡിസിയിൽ ജനിച്ച ടള്ളി, 1974ൽ ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ ജീവനക്കാരനായാണു കരിയർ ആരംഭിക്കുന്നത്. പിന്നീട് വോഗ് ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ ഫാഷൻ ജേർണലിസ്റ്റായി പ്രശസ്തനായി.