സിറിയൻ അഭയാർഥികൾക്കു വീടു നിർമിച്ചു നല്കുമെന്ന് തുർക്കി
Sunday, May 1, 2022 1:51 AM IST
അങ്കാറ: ആഭ്യന്തരയുദ്ധം തകർത്തെറിഞ്ഞ സിറിയയിൽ അഭയാർഥികൾക്കായി ഒരു ലക്ഷം താത്കാലിക വീടുകൾ നിർമിച്ചുനല്കുമെന്നു തുർക്കി പ്രസിഡന്റ് റിസെപ് തയിപ് എർദോഗൻ. വടക്കൻ സിറിയയിലാണു വീടുകൾ നിർമിക്കുക. ആദ്യം തുർക്കിയിൽനിന്നു വരുന്നവരെ അവിടെ താമസിക്കാൻ അനുവദിക്കും. നിലവിൽ 60,000 വീടുകൾ ഇതിനായി നിർമിച്ചുകഴിഞ്ഞെന്നും സൗദി അറേബ്യയിൽനിന്നു മടങ്ങിയെത്തിയ എർദോഗൻ പറഞ്ഞു.