ഇന്ത്യൻ വംശജൻ നന്ദ് മൂൽചന്ദനി സിഐഎ ചീഫ് ടെക്നോളജി ഓഫീസർ
Monday, May 2, 2022 12:58 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി(സിഐഎ)യുടെ ആദ്യ ചീഫ് ടെക്നോളി ഓഫീസറായി ഇന്ത്യൻ വംശജൻ നന്ദ് മൂൽചന്ദനി നിയമിതനായി.
സിഐഎ ഡയറക്ടർ വില്യം ജെ. ബേൺസ് ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഐടി വിദഗ്ധനായ മൂൽചന്ദനി ഡൽഹിയിലെ സ്കൂളിലാണു പഠിച്ചത്. സിലിക്കൺ വാലിയിൽ 25 വർഷത്തിലേറെ പ്രവർത്തനപരിചയമുള്ള ആളാണ് ഇദ്ദേഹം.