ശ്രീലങ്ക: ഭരണകക്ഷി എംപി വെടിവച്ചു ജീവനൊടുക്കി
Tuesday, May 10, 2022 12:52 AM IST
കൊളംബോ: ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും സർക്കാർവിരുദ്ധ പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഭരണകക്ഷി എംപിയും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
ശ്രീലങ്ക പൊതുജന പെരമുന(എസ്എൽപിപി) എംപി അമരകീർത്തി അത്തുകോറല(57)യാണു മരിച്ചത്. വടക്കുപടിഞ്ഞാറൻ പട്ടണമായ നിത്തംബുവയിലാണു സംഭവം.
എംപിയുടെ കാറിൽനിന്നു വെടിയുതിർത്തതോടെ രോഷാകുലരായ ജനക്കൂട്ടം കാർ വളഞ്ഞു. ജനക്കൂട്ടത്തിൽനിന്നു രക്ഷപ്പെട്ട് ഒരു ബഹുനിലകെട്ടിടത്തിലേക്ക് ഓടിക്കയറിയ അമരകീർത്തി സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
ഈ സമയം ആയിരക്കണക്കിനാളുകൾ കെട്ടിടം വളഞ്ഞിരുന്നു. പിന്നീട് എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.