ഒഡേസയിൽ റഷ്യൻ ആക്രമണം
Wednesday, May 11, 2022 1:05 AM IST
കീവ്: യുക്രെയ്നിലെ തന്ത്രപ്രധാന തുറമുഖമായ ഒഡേസയിൽ റഷ്യൻസൈന്യം ആക്രമണം നടത്തി.
ഏഴു മിസൈലുകളാണ് യുക്രെയ്നിലെ ഏറ്റവും വലിയ തുറമുഖമായ ഒഡേസയിലേക്ക് റഷ്യ തൊടുത്തത്. ഷോപ്പിംഗ് സെന്ററിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു.
വടക്കുകിഴക്കൻ നഗരമായ ഇസിയുമിൽ ആഴ്ചകൾക്കു മുന്പ് റഷ്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 44 നാട്ടുകാരുടെ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു കണ്ടെത്തി.