പുതിയ സർക്കാർ ഈയാഴ്ച: ഗോത്താബയ
Thursday, May 12, 2022 1:19 AM IST
കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച നിയോഗിക്കുമെന്നു പ്രസിഡന്റ് ഗോത്താബയ രാജപക്സെ. മന്ത്രിസഭയും ഈയാഴ്ച നിലവിൽവരും.
ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിനെ ശക്തിപ്പെടുത്തുമെന്നും ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ ഗോത്തബയ പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം പ്രസിഡന്റിനു കൂടുതൽ അധികാരം നൽകുന്ന രീതി നിർത്തലാക്കാക്കുന്നതിനുള്ള വഴികൾ തേടും.
രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള കർമപരിപാടികൾ തയാറാക്കാൻ പുതിയ പ്രധാനമന്ത്രിക്ക് അധികാരം നൽകും- ഗോത്താബയ പറഞ്ഞു.