വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച്ബിഷപ് പോൾ ഗല്ലഹാർ കീവ് സന്ദർശിക്കും
Wednesday, May 18, 2022 1:50 AM IST
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശത്തെത്തുടർന്ന് വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച്ബിഷപ് പോൾ ഗല്ലഹാർ കീവ് സന്ദർശിക്കും. യുക്രെയ്ൻ പ്രശ്നത്തിൽ റഷ്യയുമായി ചർച്ചയ്ക്കുള്ള വഴിയൊരുക്കുന്നതിന്റെ ഭാഗമായാണു നീക്കം.
ഇന്ന് കീവിലെത്തുന്ന ആർച്ച്ബിഷപ് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിനു മുന്പ് കൂടിക്കാഴ്ച നടത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും ആർച്ച്ബിഷപ് കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്നു. ബുധനാഴ്ച ലിവിവിലെത്തുന്ന ആർച്ച്ബിഷപ് അഭയാർഥികളുമായും പ്രാദേശിക ഭരണകൂട നേതാക്കളുമായും ചർച്ച നടത്തും.