ഫിൻലൻഡിനും സ്വീഡനുമായി അതിവേഗം നാറ്റോ
Thursday, May 19, 2022 2:06 AM IST
ബ്രസൽസ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോയിൽ ചേരാനുള്ള ഫിൻലൻഡിന്റെയും സ്വീഡന്റെയും തീരുമാനത്തിനു സൈനികകൂട്ടായ്മയുടെ പൂർണപിന്തുണ.
ഇരുരാജ്യങ്ങളുടെയും അംഗത്വ നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കുമെന്നു നാറ്റോ സെക്രട്ടറി ജനറൽ ജീൻസ് സ്റ്റോളൻബർഗ് പറഞ്ഞു. ഇരുരാജ്യങ്ങളുടെയും അംബാസഡർമാർ അപേക്ഷ കൈമാറിയതിനു പിന്നാലെയായിരുന്നു പ്രതികരണം.