സെലൻസ്കി ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തി
Saturday, May 21, 2022 1:01 AM IST
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളെ തെരഞ്ഞെടുക്കാനായി അമേരിക്കയിലെ ടൈം മാഗസിൻ വായനക്കാരുടെ ഇടയിൽ നടത്തിയ വോട്ടെടുപ്പിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഒന്നാമത്.
33 ലക്ഷം പേരാണ് വോട്ടു ചെയ്തത്. അഞ്ചു ശതമാനവും സെലൻസികിക്കാണു ലഭിച്ചത്. അമേരിക്കയിലെ വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് 3.5 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി.