വെസ്റ്റ്ബാങ്കിൽ പലസ്തീൻ കൗമാരക്കാരൻ വെടിയേറ്റു മരിച്ചു
Sunday, May 22, 2022 2:25 AM IST
ജറുസലേം: വെസ്റ്റ്ബാങ്കിൽ ഇസ്രയേലി സേനയുടെ റെയ്ഡിനിടെയുണ്ടായ സംഘർഷത്തിൽ പലസ്തീൻ കൗമാരക്കാരൻ വെടിയേറ്റുമരിച്ചു. പതിനേഴുകാരനായ അജ്മജ് അൽ ഫയാദാണ് കൊല്ലപ്പെട്ടത്. മറ്റൊരു കൗമാരക്കാരൻ വെടിയേറ്റു ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വടക്കൻ വെസ്റ്റ്ബാങ്കിലെ ജനീൻ പട്ടണത്തിലായിരുന്നു വെടിവയ്പ്.
മേഖലയിൽ സമീപനാളുകളിൽ ഇസ്രയേൽ സൈനികനടപടികൾ അടുത്തിടെ വ്യാപകമാക്കിയിരുന്നു. ഇതിനെതിരേ പലസ്തീൻ പ്രതിഷേധവും ശക്തമാണ്.