റഷ്യയുമായി ഐക്കിയയും കൂട്ടുവെട്ടി
Wednesday, June 15, 2022 11:41 PM IST
സ്റ്റോക്ഹോം: സ്വീഡിഷ് ഫർണിച്ചർ നിർമാതാക്കളായ ഐക്കിയ റഷ്യയുമായുള്ള വ്യാപാരബന്ധങ്ങൾ അവസാനിപ്പിച്ചു. യുക്രെയ്ൻ അനിധിവേശത്തെത്തുടർന്നു റഷ്യയെ വ്യാവസായികമായി ഒറ്റപ്പെടുത്തുന്ന നടപടികളിൽ ഏറ്റവും ഒടുവിലത്തേതാണിത്.
തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നെന്ന് ഐക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. അടുത്ത കാലത്തൊന്നും വ്യാപാരബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത കാണുന്നില്ലെന്നും റഷ്യയിലെ നാലു ഫാക്ടറികൾക്ക് പുതിയ ഉടമകളെ കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചതായും കന്പനി അറിയിച്ചു.
മാർച്ചിൽ കന്പനി റഷ്യയിലെ സ്റ്റോറുകൾ അടച്ചിരുന്നെങ്കിലും ജീവനക്കാർക്കു ശന്പളം നൽകുന്നതു തുടർന്നിരുന്നു.