പാക്കിസ്ഥാനിൽ രണ്ടു പോലീസുകാരെ ഭീകരർ വധിച്ചു
Monday, June 20, 2022 12:54 AM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ രണ്ടു പോലീസുകാരെ ഭീകരർ വെടിവച്ചു കൊന്നു. ജാഫറാബാദ്ല്ലേയിലെ ഖായിദി ഷാഖ് മേഖലയിലെ ചെക് പോസ്റ്റിലായിരുന്നു ഭീകരരുടെ ആക്രമണം.
സംഭവശേഷം രക്ഷപ്പെട്ട ഭീകർക്കായി തെരച്ചിൽ ആരംഭിച്ചു. ഇറാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ തീവ്രവാദപ്രവർത്തനങ്ങൾ ശക്തമാണ്. വെള്ളിയാഴ്ച രാത്രി ഹർനായി ജില്ലയിലെ ചാപെർ മേഖലയിലെ ലേബർ ക്യാന്പിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു.