ബാലസ്റ്റിക് മിസൈൽവേധ സംവിധാനം ചൈന പരീക്ഷിച്ചു
Tuesday, June 21, 2022 12:00 AM IST
ബെയ്ജിംഗ്: ബാലസ്റ്റിക് മിസൈൽ വേധ സംവിധാനം (എബിഎം) വിജയകരമായി പരീക്ഷിച്ചതായി ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചു.
മിസൈൽവേധ സംവിധാനത്തിന്റെ ആറാമത്തെ പരീക്ഷണമാണ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ശത്രുവിന്റെ ബാലസ്റ്റിക് മിസൈലുകളെ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുന്പ് തകർക്കുന്ന സംവിധാനമാണ് എബിഎം.
കരയിൽനിന്നു വിക്ഷേപിക്കുന്ന എബിഎം മിസൈലിന്റെ പരീക്ഷണം ഞായറാഴ്ചയാണു നടത്തിയത്. 2021 ഫെബ്രുവരിയിലും മിസൈൽ സംവിധാനം പരീക്ഷിച്ചിരുന്നു.