മുറാറ്റോവിന്റെ നൊബേൽ മെഡലിന് 10.35 കോടി ഡോളർ
Tuesday, June 21, 2022 11:51 PM IST
ന്യൂയോർക്ക്: റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറാറ്റോവിന്റെ സമാധാന നൊബേൽ മെഡൽ 10.35 കോടി ഡോളറിനു ലേലത്തിൽ പോയി.
അഭയാർഥികളായ യുക്രെയ്ൻ കുട്ടികളെ യൂണിസെഫ് വഴി സഹായിക്കാൻ തുക വിനിയോഗിക്കുമെന്നു മുറാറ്റോവ് അറിയിച്ചു. ന്യൂയോർക്കിലെ ഹെറിറ്റേജ് ഓക്ഷൻ എന്ന സ്ഥാപനമാണ് ലേലം നടത്തിയത്. വാങ്ങിയ ആളുടെ വിവരം പുറത്തുവിട്ടിട്ടില്ല.
റഷ്യൻ ഭരണകൂടത്തെ നിരന്തരം വിമർശിച്ചിരുന്ന നൊവായ ഗെസെറ്റ എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന മുറാറ്റോവ് 2021ൽ ഫിലിപ്പീനി മാധ്യമപ്രവർത്തക മരിയ റെസ്സായ്ക്കൊപ്പം സമാധാന നൊബേൽ പങ്കിടുകയായിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരേ വാർത്തകൾ നല്കിയതിന്റെ പേരിൽ നൊവായ ഗെസറ്റ അടച്ചുപൂട്ടിയിരുന്നു.