നോർവേയിൽ വെടിവയ്പ്; രണ്ടു മരണം: കൊലപാതകിക്കെതിരേ തീവ്രവാദക്കുറ്റം
Sunday, June 26, 2022 12:00 AM IST
ഓസ്ലോ: നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ രണ്ടു പബ്ബുകളിലും ഒരു ക്ലബ്ബിലുമുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും 21 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇത് ഇസ്ലാമിക ഭീകരാക്രമണമാണെന്ന് നോർവീജിയൻ പോലീസ് അറിയിച്ചു.
സംഭവത്തിൽ ഇറാനിൽനിന്നു കുടിയേറി നോർവീജിയൻ പൗരത്വം നേടിയ നാല്പത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തു. കൊലപാതകം, കൊലപാതകശ്രമം, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നഗരമധ്യത്തിൽ വെള്ളിയാഴ്ച അർധരാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. പ്രധാനമന്ത്രി ജോനാസ് ഗാഹർ, നോർവേയിലെ രാജാവ് ഹെറാൾഡ് എന്നിവർ സംഭവത്തെ അപലപിച്ചു.