ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിട്ടു
Friday, July 1, 2022 12:34 AM IST
ജറുസലേം: ഇസ്രയേലിൽ പാർലമെന്റ് പിരിച്ചുവിട്ടു. ഈവർഷം നവംബറിൽ തെരഞ്ഞെടുപ്പ് നടത്താനും പാർലമെന്റിൽ നടത്തിയ വോട്ടെടുപ്പിൽ തീരുമാനമായി.
നാലു വർഷത്തിനിടെ അഞ്ചാംതവണയാണ് ഇതോടെ രാജ്യം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്. വിദേശകാര്യമന്ത്രിയും ഇപ്പോഴത്തെ സഖ്യസർക്കാരിന്റെ ശില്പിയുമായ യായിർ ലാപിഡിനെ കാവൽപ്രധാനമന്ത്രിയാക്കി.
പാർലമെന്റിലെ 92 പ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ചു. ഒരാൾപോലും എതിർത്തില്ല. നവംബർ ഒന്നിനാണ് തെരഞ്ഞെടുപ്പ്.