പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ഡിഎസ്പിയായി മനീഷ റോപേട്ട
പാക്കിസ്ഥാനിലെ  ആദ്യ ഹിന്ദു വനിതാ ഡിഎസ്പിയായി  മനീഷ റോപേട്ട
Friday, July 29, 2022 12:42 AM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ​​ഥാ​​നി​​ലെ ആ​​ദ്യ ഹി​​ന്ദു വ​​നി​​താ ഡി​​എ​​സ്പി​​യാ​​യി മ​​നീ​​ഷ റോ​​പേ​​ട്ട ഉ​​ട​​ൻ ചു​​മ​​ത​​ല​​യേ​​ൽ​​ക്കും. സി​​ന്ധി​​ലെ ജേ​​ക്കോ​​ബാ​​ബാ​​ദ് സ്വ​​ദേ​​ശി​​നി​​യാ​​ണ് ഇ​​രു​​പ​​ത്തി​​യാ​​റു​​കാ​​രി​​യാ​​യ മ​​നീ​​ഷ. നി​​ല​​വി​​ൽ മ​​നീ​​ഷ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്. കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ഏ​​റെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ടു​​ന്ന ലി​​യാ​​രി മേ​​ഖ​​ല​​യി​​ലാ​​ണ് ആ​​ദ്യ പോ​​സ്റ്റിം​​ഗ്.


ഇ​​ട​​ത്ത​​രം കു​​ടും​​ബാം​​ഗ​​മാ​​യ മ​​നീ​​ഷ​​യു​​ടെ മൂ​​ന്നു സ​​ഹോ​​ദ​​രി​​മാ​​ർ ഡോ​​ക്ട​​ർ​​മാ​​രാ​​ണ്. ഇ​​ള​​യ സ​​ഹോ​​ര​​ൻ എം​​ബി​​ബി​​എ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. എം​​ബി​​ബി​​എ​​സ് പ​​ഠ​​ന​​മാ​​യി​​രു​​ന്നു മ​​നീ​​ഷ​​യും ആ​​ഗ്ര​​ഹി​​ച്ച​​ത്. എ​​ന്നാ​​ൽ, ഒ​​രു മാ​​ർ​​ക്കി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ൽ എം​​ബി​​ബി​​എ​​സ് പ്ര​​വേ​​ശ​​ന​​പ്പ​​രീ​​ഷ​​യി​​ൽ വി​​ജ​​യി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.