ഇറാക്കിൽ പ്രതിഷേധക്കാർ പാർലമെന്‍റ് കൈയേറി
ഇറാക്കിൽ പ്രതിഷേധക്കാർ പാർലമെന്‍റ് കൈയേറി
Friday, July 29, 2022 12:42 AM IST
ബാ​ഗ്ദാ​ദ്: ഇ​റാ​നു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന മു​ഹ​മ്മ​ദ് അ​ൽ സു​ഡാ​നി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഷി​യാ പു​രോ​ഹി​ത​ൻ മു​ക്താ​ദ അ​ൽ സ​ദ​റി​ന്‍റെ അ​നു​യാ​യി​ക​ൾ ഇ​റാ​ക്കി പാ​ർ​ല​മെ​ന്‍റ് ക​യ്യേ​റി.

അ​തീ​വ​സു​ര​ക്ഷാ മേ​ഖ​ല​യാ​യ ഗ്രീ​ൻ സോ​ണി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ​ഇ​ര​ച്ചു​ക​യ​റി​യ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​ർ​ക്ക് പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മ​ന്ദി​ര​ത്തി​നു​ള്ളി​ൽ ക​ട​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ ഡെ​സ്കി​ൽ ക​യ​റി​ക്കി​ട​ക്കു​ക​യും പാ​ട്ടു​പാ​ടി നൃ​ത്തം ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഈ​സ​യ​മം ജ​ന​പ്ര​തി​നി​ധി​ക​ളാ​രും പാ​ർ​ല​മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്നി​ല്ല.


ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ദ​ർ നേ​തൃ​ത്വം ന​ല്കി​യ രാ​ഷ്‌​ട്രീ​യ​സ​ഖ്യ​മാ​ണു ജ​യി​ച്ച​തെ​ങ്കി​ലും വി​വി​ധ ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം​മൂ​ലം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നി​ടെ, അ​ൽ സു​ഡാ​നി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ സ​ദ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.