യുക്രെയ്നിൽനിന്നുള്ള ആദ്യ ധാന്യക്കപ്പൽ പുറപ്പെട്ടു
യുക്രെയ്നിൽനിന്നുള്ള  ആദ്യ ധാന്യക്കപ്പൽ പുറപ്പെട്ടു
Tuesday, August 2, 2022 12:15 AM IST
കീ​​​​​വ്: റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി യു​​​​​ക്രെ​​​​​യ്നി​​​​​ലെ ഒ​​​​​ഡേ​​​​​സ തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തു​​​​​നി​​​​​ന്ന് ആ​​​​​ദ്യ​​​​​ത്തെ ധാ​​​​​ന്യ​​​​​ക്ക​​​​​പ്പ​​​​​ൽ പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ​​​​​വി​​​​​ക​​​​​സ​​​​​ന മ​​​​​ന്ത്രി ഒ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ കു​​​​​ബ്ര​​​​​ക്കോ​​​​​വ് തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച അ​​​​​റി​​​​​യി​​​​​ച്ചു.

സൈ​​​​​റി ലി​​​​​യോ​​​​​ണി​​​​​ന്‍റെ പതാ​​​​​ക​​​​​യു​​​​​ള്ള റ​​​​​സോ​​​​​നി ച​​​​​ര​​​​​ക്കു​​​​​ക​​​​​പ്പ​​​​​ലാ​​​​​ണ് 26,000 ട​​​​​ൺ ധാ​​​​​ന്യ​​​​​വു​​​​​മാ​​​​​യി ല​​​​​ബ​​​​​ന​​​​​നി​​​​​ലെ ട്രി​​​​​പ്പോ​​​​​ളി തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തേ​​​​​ക്ക് പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​ത്. തു​​​​​ർ​​​​​ക്കി, യു​​​​​എ​​​​​ൻ ക​​​​​രാ​​​​​ർ അ​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണ് യു​​​​​ദ്ധം ന​​​​​ട​​​​​ക്കു​​​​​ന്ന യു​​​​​ക്രെ​​​​​യ്നി​​​​​ൽ​​​​​നി​​​​​ന്ന് ധാ​​​​​ന്യ​​​​​ക്ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ന​​​​​ട​​​​​ത്താ​​​​​ൻ ധാ​​​​​ര​​​​​ണ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. യു​​​​​ക്രെ​​​​​യ്നി​​​​​ൽ അ​​​​​ധി​​​​​നി​​​​​വേ​​​​​ശം ന​​​​​ട​​​​​ത്തു​​​​​ന്ന റ​​​​​ഷ്യ​​​​​യും തു​​​​​ർ​​​​​ക്കി​​​​​യും യു​​​​​എ​​​​​ന്നു​​​​​മാ​​​​​യി പ്ര​​​​​ത്യേ​​​​​കം ക​​​​​രാ​​​​​രി​​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു.

ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ നേ​​​​​രി​​​​​ടു​​​​​ന്ന ഭ​​​​​ക്ഷ്യ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​നാ​​​​​ണ് യു​​​​​ക്രെ​​​​​യ്നി​​​​​ൽ​​​​​ നി​​​​​ന്നു​​​​​ള്ള ക​​​​​യ​​​​​റ്റു​​​​​മ​​​​​തി പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ച്ച​​​​​ത്. 100 കോ​​​​​ടി ഡോ​​​​​ള​​​​​റാ​​​​​ണ് ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ ല​​​​​ഭി​​​​​ക്കു​​​​​ക. യു​​​​​ദ്ധം ന​​​​​ട​​​​​ക്കു​​​​​ന്ന രാ​​​​​ജ്യ​​​​​ത്തെ ക​​​​​ർ​​​​​ഷകർ​​​​​ക്ക് ഇ​​​​​ത് ആ​​​​​ശ്വാ​​​​​സ​​​​​മാ​​​​​കു​​​​​മെ​​​​​ന്നും അ​​​​​ടു​​​​​ത്ത കൃ​​​​​ഷി​​​​​ക്ക് വി​​​​​ത്തി​​​​​റ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.


ഒ​​​​​ഡേ​​​​​സ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​പ്പെ​​​​​ട്ട ച​​​​​ര​​​​​ക്കു​​​​​ക​​​​​പ്പ​​​​​ൽ ചൊ​​​​​വ്വാ​​​​​ഴ്ച ഇ​​​​​സ്താം​​​​​ബു​​​​​ൾ തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തെ​​​​​ത്തും. യു​​​​​എ​​​​​ൻ-​​​​​തു​​​​​ർ​​​​​ക്കി മ​​​​​ധ്യ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള യു​​​​​ക്രെ​​​​​യ്ൻ-​​​​​റ​​​​​ഷ്യ ക​​​​​രാ​​​​​ർ പ്ര​​​​​കാ​​​​​രം ക​​​​​പ്പ​​​​​ൽ സം​​​​​യു​​​​​ക്ത​​​​സം​​​​​ഘം പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച​​​​​ശേ​​​​​ഷ​​​​​മാ​​​​​കും ട്രി​​​​​പ്പോ​​​​​ളി​​​​​യി​​​​​ലേ​​​​​ക്ക് യാ​​​​​ത്ര​ തു​​​​​ട​​​​​ങ്ങു​​​​​ക​​​​​യെ​​​​​ന്ന് തു​​​​​ർ​​​​​ക്കി പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. റ​​​​​സോ​​​​​നി​​​​​ക്കു പി​​​​​ന്നാ​​​​​ലെ അ​​​​​ടു​​​​​ത്ത ച​​​​​ര​​​​​ക്കു​​​​​ക​​​​​പ്പ​​​​​ലും ഒ​​​​​ഡേ​​​​​സ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നും തു​​​​​ർ​​​​​ക്കി പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.