പാക് സൈനിക ഹെലികോപ്റ്റർ തകർന്ന് കമാൻഡർ ഉൾപ്പെടെ ആറുപേർ മരിച്ചു
പാക് സൈനിക ഹെലികോപ്റ്റർ തകർന്ന് കമാൻഡർ ഉൾപ്പെടെ ആറുപേർ മരിച്ചു
Wednesday, August 3, 2022 1:11 AM IST
ഇ​​​​​​സ്‌​​​​​​ലാ​​​​​​മാ​​​​​​ബാ​​​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​നി​​​​ൽ പ്ര​​​​ള​​​​യ​​​​ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​ക്കാ​​​യി നി​​​യോ​​​ഗി​​​ച്ച സൈ​​​നി​​​ക​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് ആ​​​റ് മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

പ​​​​ന്ത്ര​​​​ണ്ടാം​​​​ കോ​​​​പ്സ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ഫാ​​​​സ് അ​​​​ലി, പൈ​​​ല​​​റ്റ് മേ​​​​​ജ​​​​​ർ സ​​​​​യ്യി​​​ദ്, സ​​​​​ഹ പൈ​​​​​ല​​​​​റ്റ് മേ​​​​​ജ​​​​​ർ ത​​​​​ൽ​​​​​ഹ, തീ​​​​​ര​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​സേ​​​​​നാ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ ബ്രി​​​​​ഗേ​​​​​ഡി​​​​​യ​​​​​ർ അ​​​​​ജ്മ​​​​​ദ്, ബ്രി​​​​​ഗേ​​​​​ഡി​​​​​യ​​​​​ർ ഖാ​​​​​ലി​​​​​ദ്, ചീ​​​​​ഫ് നാ​​​​​യി​​​​​ക് മു​​​​​ദാ​​​​​സി​​​​​ർ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

ലാ​​​​​സ്ബെ​​​​​ല​​​​​യി​​​​​ലെ പ​​​​​ർ​​​​​വ​​​​​ത​​​​​മേ​​​​​ഖ​​​​​ല​​​യി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം ന​​​ഷ്ട​​​പ്പെ​​​ട്ട് നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​ക​​​മാ​​​ണ് അ​​​പ​​​ക​​​ടം. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പി​​​ന്നീ​​​ട് വി​​​ന്ദാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

പ്ര​​​ള​​​യം ദു​​​രി​​​തം ​​​വി​​​ത​​​ച്ച ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു സം​​​ഘം യാ​​​ത്ര​​​തി​​​രി​​​ച്ച​​​ത്. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം 5:10ന് ​​​​​ഉ​​​​​താ​​​​​ലി​​​​​ൽനി​​​​​ന്നു പ​​​റ​​​ന്നുയർന്ന ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ 6:05ന് ​​​​​ക​​​​​റാ​​​​​ച്ചി​​​​​യി​​​​​ൽ ഇ​​​​​റ​​​​​ങ്ങേ​​​​​ണ്ട​​​​​താ​​​​​യി​​​​​രു​​​​​ന്നു.


ക​​​​​ഴി​​​​​ഞ്ഞ​​ ഒ​​​​​ക്ടോ​​​​​ബ​​​​​റി​​​​​ൽ ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ ഐ​​​​​എ​​​​​സ്ഐ​​​​​യു​​​​​ടെ മേ​​​​​ധാ​​​​​വി​​​​​യാ​​​​​യി അ​​​​​ന്ന​​​​​ത്തെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഇ​​​​​മ്രാ​​​​​ൻ ഖാ​​​​​ൻ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച​​​​​വ​​​​​രി​​​ലൊ​​​​​രാ​​​​​ളാ​​​ണ് ജ​​​​​ന​​​​​റ​​​​​ൽ സ​​​​​ർ​​​​​ഫാ​​​​​സ് അ​​​​​ലി. നേ​​​ര​​​ത്തേ യു​​​​​എ​​​​​സി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ഡി​​​​​ഫ​​​​​ൻ​​​​​സ് അ​​​​​റ്റാ​​​​​ഷെ​​​​​യാ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

പ്ര​​​ള​​​യം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ ക​​​​​​ഴി​​​​​​ഞ്ഞ 14നു​​​ശേ​​​ഷം 130 പേ​​​​​ർ​​​ക്കാ​​​ണ് പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക​​​ളി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത്. 13,535 വീ​​​​​​ടു​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ന്ന​​​തി​​​നു​​​ പു​​​റ​​​മേ 13,000 ക​​​​​​ന്നു​​​​​​കാ​​​​​​ലി​​​​​​ക​​​​​​ളും ച​​​​​​ത്തു.

ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​​​ഹ്ബാ​​​​​സ് ഷ​​​​​രീ​​​​​ഫു​​​മാ​​​യി ക​​​​​ര​​​​​സേ​​​​​നാ ​​മേ​​​​​ധാ​​​​​വി ജ​​​​​ന​​​​​റ​​​​​ൽ ഖ​​​​​മ​​​​​ർ ജാ​​​​​വേ​​​​​ദ് ബ​​​​​ജ്‌​​​​​വ പ​​​ങ്കു​​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.