ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഏഴു മരണം
Saturday, August 6, 2022 2:32 AM IST
ഗാസാസിറ്റി: ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ പലസ്തീൻ തീവ്രവാദി തൈസീർ അൽ ജാബ്രി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 40 പേർക്കു പരിക്കേറ്റുവെന്നും പലസ്തീൻ അധികൃതർ അറിയിച്ചു.
ഈയാഴ്ച ആദ്യം പലസ്തീൻ തീവ്രവാദിയുടെ അറസ്റ്റിനെത്തുടർന്ന് വെസ്റ്റ്ബാങ്കിൽ സംഘർഷം തുടരുകയാണ്. തീവ്രവാദക്യാന്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പറഞ്ഞു. ഗാസ നഗരത്തിലെ ഏഴു നില കെട്ടിടത്തിൽനിന്ന് പുകപടലങ്ങൾ ഉയരുന്നതായി പലസ്തീൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.