തെഹ്രീക്-ഇ-താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു
Tuesday, August 9, 2022 12:39 AM IST
ഇസ്ലാമാബാദ്: തെഹ്രീക്-ഇ-താലിബാൻ കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെയുള്ള കൊടും ഭീകരർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പട്തിക പ്രവിശ്യയിലാണു സ്ഫോടനമുണ്ടായത്.
ഖൊറാസാനി ഉൾപ്പെടെയുള്ള ഭീകരസംഘം സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നു പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിർമൽ ജില്ലയിൽ ഒരു യോഗത്തിൽ പങ്കെടുക്കാനായി യാത്ര ചെയ്യവേ വഴിവക്കിൽ സ്ഥാപിച്ചിരുന്ന മൈൻ പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനമെന്നും റിപ്പോർട്ടുകൾ പറയുന്നു. തെഹ്രീക്-ഇ-താലിബാൻ കമാൻഡർമാരായ അബ്ദുൾ വലി മുഹമ്മദ്, മുഫ്തി ഹസൻ, ഹഫിസ് ദാവ്ലത് ഖാൻ എന്നിവരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.