തായ്വാനിലെ സൈനികാഭ്യാസം വിജയകരമായി പൂർത്തിയാക്കിയതായി ചൈന
Thursday, August 11, 2022 12:12 AM IST
ബെയ്ജിംഗ്: പത്തു ദിവസമായി തായ്വാൻ തീരത്തിനു സമീപം ചൈന നടത്തിയിരുന്ന സൈനികാഭ്യാസം വിജയകരമായി പൂർത്തിയാക്കിയതായി ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി ഈസ്റ്റേൺ തിയേറ്റർ കമൻഡ് അറിയിച്ചു.
യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെത്തുടർന്നാണു ചൈന വൻസന്നാഹങ്ങളുമായി സൈനികാഭ്യാസം നടത്തിയത്. തായ്വാന്റെ ആകാശത്തും കടലിലും നടത്തിയ സൈനികാഭ്യാസം വിജയകരമായി പൂർത്തിയാക്കിയതായി ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് സീനിയർ കേണൽ ഷി യി പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
തായ്വാനിലെ സംഭവവികാസങ്ങൾ ചൈനീസ് സേന നിരീക്ഷിക്കുന്നുണ്ടെന്നും പട്രോളിംഗ് ശക്തമാക്കുമെന്നും മേഖലയിലെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമാണെന്നും യി ഷി പറഞ്ഞു.