റഷ്യക്ക് ആയുധം നല്കിയിട്ടില്ല: ഉത്തരകൊറിയ
Thursday, September 22, 2022 10:53 PM IST
പ്യോഗ്യാംഗ്: ആയുധങ്ങളോ വെടിക്കോപ്പുകളോ റഷ്യയിലേക്കു കയറ്റി അയച്ചിട്ടില്ലെന്നും ഇനി അങ്ങനെ ചെയ്യാൻ പദ്ധതിയില്ലെന്നും ഉത്തരകൊറിയൻ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പാശ്ചാത്യശക്തികളുടെ ഉപരോധം മൂലം വലയുന്ന റഷ്യ വെടിക്കോപ്പുകൾക്കായി ഉത്തരകൊറിയയെ ആശ്രയിക്കുന്നതായി അമേരിക്കൻ മാധ്യമങ്ങളാണു റിപ്പോർട്ട് ചെയ്തത്. ഇത്തരം നടപടി യുഎൻ ഉപരോധങ്ങളുടെ ലംഘനമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. റഷ്യ ഇറാനിൽനിന്നു ഡ്രോണുകൾ വാങ്ങാൻ ആലോചിക്കുന്നതായും യുഎസ് വൃത്തങ്ങൾ നേരത്തേ ആരോപിച്ചിരുന്നു.