കാബൂളിലെ മോസ്കിനു സമീപം സ്ഫോടനം; ഏഴു പേർ കൊല്ലപ്പെട്ടു
Saturday, September 24, 2022 12:47 AM IST
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ മോസ്കിനു സമീപമുണ്ടായ സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. 41 പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞു മടങ്ങുകയായിരുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.
മോസ്കിനു സമീപമുള്ള മെയിൻ റോഡിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയം. അഫ്ഗാനിസ്ഥാനിൽ മോസ്കുകൾക്കു നേരെ ഭീകരാക്രമണം പതിവായിരിക്കുകയാണ്.