മെക്സിക്കോയിൽ മേയർ ഉൾപ്പെടെ 18 പേരെ വധിച്ചു
മെക്സിക്കോയിൽ  മേയർ ഉൾപ്പെടെ  18 പേരെ വധിച്ചു
Thursday, October 6, 2022 11:58 PM IST
മെ​​​ക്സി​​​ക്കോ സി​​​റ്റി: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മെ​​​ക്സി​​​ക്കോ​​​യി​​​ലെ സാ​​​ൻ മി​​​ഗ്വേ​​​ൽ ടോ​​​ട്ടോ​​​പ്ലാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​യ ആ​​​സൂ​​​ത്രി​​​ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മേ​​​യ​​​ർ കോ​​​ൺ​​​റാ​​​ഡോ മെ​​​ൻ​​​ഡോ​​​സ അ​​​ൽ​​​മേ​​​ഡ​​​യും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രും അ​​​ട​​​ക്കം 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ബു​​​ധ​​​നാ​​​ഴ്ച ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ ടൗ​​​ൺ​​​ഹാ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ലാ​​​ണു മേ​​​യ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​താ​​​വും മു​​​ൻ മേ​​​യ​​​റു​​​മാ​​​യ ഹു​​​വാ​​​ൻ മെ​​​ൻ​​​ഡോ​​​സ അ​​​ക്കോ​​​സ്റ്റ​​​യെ വീ​​​ട്ടി​​​ൽ ക​​​യ​​​റി വ​​​ധി​​​ച്ചു.


മ​​​യ​​​ക്കു​​​മ​​​രു​​​ന്നു മാ​​​ഫി​​​യ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ലോ​​​സ് ടെ​​​ക്വി​​​ലെ​​​റോ​​​സ് ഗു​​​ണ്ടാ​​​സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നാണു സം​​​ശ​​​യം.

സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ട്ട​​​ണ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​യി അ​​​ക്ര​​​മി​​​ക​​​ൾ വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ധാ​​​ന റോ​​​ഡ് തടഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.