നൈജീരിയയിൽ ബസുകൾ കൂട്ടിയിടിച്ച് 37 മരണം
Thursday, November 24, 2022 12:52 AM IST
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോയിൽ ബസുകൾ കൂട്ടിയിടിച്ച് 37 പേർ മരിച്ചു. ഇരു ബസുകൾക്കും തീപിടിച്ചു.
എതിർദിശയിൽ വന്ന ബസുകളുടെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടമായ ഒരു ബസ് എതിർദിശയിലേക്കു പോയി മറ്റേ ബസുമായി ഇടിക്കുകയായിരുന്നു.